ബാറ്റ് പൊക്കാനാവാതെ സച്ചിന്‍
ബിര്‍മിംഗം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ബാറ്റ് പൊക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ഇന്ത്യന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ് ആന്‍ഡ്രൂ ലെയ്പസ് .
നേരത്തെ സച്ചിന് അനുഭവപ്പെട്ടിരുന്ന പുറംവേദനയേക്കാള്‍ അദ്ദേഹത്തിന്റെ കളിയെ ബാധിക്കുന്നതാണ് ഇപ്പോള്‍ പിടിപ്പെട്ടിരിക്കുന്ന ടെന്നിസ് എല്‍ബോ. പുറംവേദന നിമിത്തം സച്ചിന് ചില ആംഗിളുകളിലുള്ള ഷോട്ടുകള്‍ കളിക്കുന്നത് ഒഴിവാക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ടെന്നിസ് എല്‍ബോ മൂലം ബാറ്റ് പൊക്കാന്‍ പോലും കഴിയാതെ കളിക്കളത്തില്‍ നിന്നു തന്നെ വിട്ടുനില്ക്കേണ്ട സ്ഥിതിയാണുള്ളത്.
ലണ്ടനില്‍ സച്ചിന്‍ പ്രത്യേക ചികിത്സയിലാണ്. 10 ദിവസത്തിനുള്ളില്‍ നെറ്റ് പരിശീലനം തുടങ്ങാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
വിഡീയോകോണ്‍ കപ്പില്‍ പങ്കെടുക്കുന്നതിനായി ആസ്റര്‍ഡാമില്‍ പോയ സമയത്ത് സച്ചിനെ കൈക്കുഴയിലെ വേദന ഏറെ അലട്ടിയിരുന്നില്ല. അവിടെ വച്ച് അദ്ദേഹത്തിന് ചികിത്സ നല്‍കിയിരുന്നതാണ്. എന്നാല്‍ ചികിത്സയ്ക്കിടയില്‍ ആദ്യമായി നെറ്റ് പ്രാക്ടീസിംഗിനെത്തിയപ്പോള്‍ അജിത് അഗാര്‍ക്കര്‍ എറിഞ്ഞ ഒരു പന്ത് തടുക്കുന്നതിന് ശ്രമിച്ചപ്പോള്‍ കൈക്കുഴയില്‍ കൂടുതല്‍ ബലം പ്രയോഗിക്കേണ്ടിവന്നു.
കൂടുതല്‍ കളിച്ചതു മൂലമാണ് സച്ചിനെ പരിക്ക് അലട്ടുന്നത്. 100 ശതമാനം ചികിത്സിച്ച് ഭേദമാക്കാനാവില്ലെങ്കിലും പിഴവുകള്‍ ആവര്‍ത്തിക്കാതെ നോക്കിയാല്‍ വേദന അദ്ദേഹത്തെ വീണ്ടും അലട്ടില്ല.
ഏഷ്യാകപ്പ് ഫൈനല്‍ മുതല്‍ സച്ചിന്‍ കളിച്ചിട്ടില്ല. വീഡിയോകോണ്‍ കപ്പിലും നാറ്റ്വെസ്റ് കപ്പിലും കളിക്കാതിരുന്ന സച്ചിന്‍ ഇപ്പോള്‍ നടന്നുവരുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും കളിക്കുന്നില്ല.












Click it and Unblock the Notifications