ഇന്ത്യ പുറത്ത്; പാകിസ്ഥാന്‍ സെമിയില്‍
ബിര്‍മ്മിഹാം: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ പാകിസ്ഥാനോട് തോറ്റ് പുറത്തായി. മൂന്ന് വിക്കറ്റിന് വിജയം നേടിയ പാകിസ്ഥാന്‍ സെമിയില്‍ കടന്നു. സെമിയില്‍ അവര്‍ വെസ്റിന്റീസിനെ നേരിടും.
ബൗളര്‍മാരെ തുണക്കുന്ന പിച്ചില്‍ പുറത്താവാതെ നിന്ന് വീരോചിതമായി പോരാടി 81 റണ്‍സെടുത്ത യൂസഫ് യുഹാനയാണ് ഇന്ത്യന്‍ പ്രതീക്ഷകളെ കെടുത്തിക്കളഞ്ഞത്. 49.5 ഓവറില്‍ എല്ലാവരും പുറത്തായി 200 റണ്‍സെടുത്ത ഇന്ത്യക്കെതിരെ കളി തീരാന്‍ നാല് പന്ത് ബാക്കി നില്‍ക്കെ പാകിസ്ഥാന്‍ വിജയറണ്‍ കണ്ടെത്തി.
ബൗളര്‍മാര്‍ ബാറ്റ്സ്മാന്‍മാരെ വരിഞ്ഞുമുറുക്കുന്ന പിച്ചില്‍ മാരകമായി പന്തെറിഞ്ഞ് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാന്‍ പത്താന്‍ പാകിസ്ഥാനെ തകര്‍ച്ചയിലേക്ക് നയിക്കുകയാണെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചിരുന്നു. എന്നാല്‍ യുഹാനയും ഇന്‍സമാമും (41) ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് പാകിസ്ഥാനെ കളികളിലേക്ക് തിരിച്ചുകൊണ്ടുവന്നു. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയാതെ പോയപ്പോള്‍ വിജയം പാകിസ്ഥാന് തന്നെയുന്നറപ്പായി.
നേരത്തെ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ രാഹുല്‍ ദ്രാവിഡും (67) അജിത് അഗാര്‍ക്കറും (47) ചേര്‍ന്നാണ് നിസ്സാരമായ സ്കോറിന് തകരുമെന്ന് തോന്നിച്ച ഇന്ത്യയെ 200ല്‍ എത്തിച്ചത്. മുഹമ്മദ് കൈഫ് 27 റണ്‍സെടുത്തു. മറ്റ് ബാറ്റ്സ്മാന്‍മാരെല്ലൊം വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു.
യുഹാനയണ് മാന്‍ ഓഫ് ദി മാച്ച്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖ് ഏകദിനക്രിക്കറ്റില്‍ 10000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഇതിന് മുമ്പ് ഏകദിനത്തില്‍ ഈ ബഹുമതി നേടിയിട്ടുള്ളത്.












Click it and Unblock the Notifications