അഞ്ജുവിന് ഖേല്‍രത്ന സമ്മാനിച്ചു
ദില്ലി: ലോംഗ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം ഖേല്‍രത്ന പുരസ്കാരം സമ്മാനിച്ചു. അഞ്ജുവിന്റെ ഭര്‍ത്താവും കോച്ചുമായ ബോബി ജോര്‍ജ് ഉള്‍പ്പെടെ 14 പേര്‍ രാഷ്ട്രപതിയില്‍ നിന്ന് ദ്രോണാചാര്യ ബഹുമതി സ്വീകരിച്ചു.
സപ്തംബര്‍ 21 ചൊവാഴ്ച രാഷ്ട്രപതി ഭവനിലാണ് അവാര്‍ഡ് വിതരണ ചടങ്ങ് നടന്നത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയതിനാണ് അഞ്ജു ബോബി ജോര്‍ജ് ഖേല്‍രത്നക്ക് അര്‍ഹയായത്.
ധ്യാന്‍ചന്ദ് അവാര്‍ഡുകള്‍, ടെന്‍സിംഗ് നോര്‍ഗേ ദേശീയ സാഹസിക അവാര്‍ഡുകള്‍, മൗലാന അബ്ദുള്‍ കലാം ആസാദ് ട്രോഫി എന്നിവയും രാഷ്ട്രപതി വിതരണം ചെയ്തു.
പാരിസില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞ തന്നെ രാജ്യം ഇപ്പോള്‍ ആദരിച്ചിരിക്കുന്നുവെന്ന് അഞ്ജു പറഞ്ഞു. മെഡലും അഞ്ച് ലക്ഷം രൂപയും ഉള്‍പ്പെട്ടതാണ് ഖേല്‍രത്ന പുരസ്കാരം.
ആതന്‍സ് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ റാത്തോഡും ദ്രോണാചാര്യ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്നും സ്വീകരിച്ചു. ഉന്നതപുരസ്കാരമായ ഖേല്‍രത്ന തനിക്ക് ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് റാത്തോഡ് പറഞ്ഞു.












Click it and Unblock the Notifications