കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പര്യടനം: പോണ്ടിംഗി ല്ല

  • By Staff
Google Oneindia Malayalam News

സിഡ്നി: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ കളിക്കുന്നതിന് ആസ്ത്രേലിയന്‍ ടീമില്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന് പകരം മധ്യനിര ബാറ്റ്സ്മാന്‍ ബ്രാഡ് ഹോഡ്ജിനെ ഉള്‍പ്പെടുത്തി.

ടെസ്റ് പരമ്പരക്ക് മുമ്പ് സപ്തംബര്‍ 30ന് നടക്കുന്ന മുന്നൊരുക്ക മത്സരത്തില്‍ ഹോഡ്ജ് കളിക്കുമെന്ന് ആസ്ട്രേലിയന്‍ സെലക്ടേഴ്സ് ചെയര്‍മാന്‍ ട്രിവര്‍ ഹോണ്‍സ് അറിയിച്ചു.

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഇടതുകൈയുടെ വിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പോണ്ടിംഗിനെ ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത്. പോണ്ടിഗിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ് ടീമിനെ നയിക്കും.

വിദഗ്ധ ചികിത്സയ്ക്കായി പോണ്ടിംഗ് ഉടന്‍ ആസ്ത്രേലിയയിലേക്ക് തിരിക്കുമെന്ന് ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചിരുന്നു. ഒക്ടോബര്‍ 14ന് ചെന്നൈയില്‍ തുടങ്ങുന്ന രണ്ടാം ടെസ്റില്‍ പോണ്ടിംഗ് കളിച്ചേക്കും.

ഹോഡ്ജ് ആദ്യമായാണ് ടെസ്റ് കളിക്കുന്നത്. വിദേശപര്യടനം നടത്തുന്ന ആസ്ത്രേല്യന്‍ ടീമില്‍ ഹോഡ്ജിനെ ഉള്‍പ്പെടുത്തുന്നതും ആദ്യമായാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X