സച്ചിന്റെ നില മെച്ചപ്പെടുന്നു
മുംബൈ: ടെന്നിസ് എല്‍ബോ ബാധിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറെ ഡോ. ആനന്ദ് ജോഷിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിസിയോളജിസ്റായ ആന്‍ഡ്രൂ ലെയ്പ്പസും പരിശോധിച്ചുവരികയാണെന്ന് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി എസ്. കെ. നായര്‍ പറഞ്ഞു.
സച്ചിന് എപ്പോള്‍ കളിക്കാനാവുമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹത്തെ പരിശോധിക്കുന്ന ഈ രണ്ട് ഡോക്ടര്‍മാരാണ്. പരിക്ക് മൂലം ചികിത്സ തേടിയ സച്ചിന് എപ്പോള്‍ കളിക്കാന്‍ തുടങ്ങാമെന്ന കാര്യത്തില്‍ സ്വയം തീരുമാനിക്കുകയുമാവാം.
ഇംഗ്ലണ്ടില്‍ വച്ച് കടുത്ത വേദന സഹിക്കേണ്ടിവരുന്ന ഷോക്ക് തെറാപ്പിക്ക് സച്ചിന്‍ വിധേയമായിരുന്നു. ഇപ്പോള്‍ സച്ചിന്റെ ഇടത്തേ കൈക്കുഴക്ക് വേദന കുറഞ്ഞിട്ടുണ്ട്.
ഇടത്തേകൈ ഉപയോഗിക്കുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ സച്ചിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇടത്തേ കൈെ കൊണ്ട് ഡ്രൈവ് ചെയ്യുകയോ ഭാരമെടുക്കുകയോ ചെയ്യരുതെന്നാണ് സച്ചിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.












Click it and Unblock the Notifications