ബിസിസിഐയ്ക്ക് രണ്ട് വൈസ്പ്രസിഡന്റുമാര്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് രണ്‍ബീര്‍ സിംഗ് ബിസിസിഐയ്ക്ക് രണ്ട് വൈസ് പ്രസിഡന്റുമാരെ നിയമിച്ച ു.
ഈസ്റ് സോണില്‍ നിന്ന് രാജീവ് ശുക്ലയെയും വെസ്റ് സോണില്‍ നിന്നും ചിരായു അമിനെയുമാണ് നിയമിച്ചത്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിലാണ് 15നെതിരെ 16 വോട്ടുകള്‍ക്ക് എന്‍സിപി പ്രസിഡന്റ് ശരത് പവാറിനെ തോല്പിച്ച് രണ്‍ബീര്‍ സിംഗ് ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനമൊഴിയുന്ന ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയുടെ പക്ഷക്കാരനാണ് രണ്‍ബീര്‍ സിംഗ്. ജഗ്മോഹന്‍ ഡാല്‍മിയയുടെ കാസ്റിംഗ് വോട്ടാണ് രണ്‍ബീര്‍ സിംഗ് മഹേന്ദ്രയുടെ വിജയത്തില്‍ കലാശിച്ചത്.
ബിസിസിഐ സെക്രട്ടറിയായി മലയാളിയായ എസ്.കെ. നായര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 13നെതിരെ 17 വോട്ടുകള്‍ക്ക് നിരഞ്ജന്‍ ഷായെ തോല്പിച്ചാണ് എസ്.കെ. നായര്‍ വിജയിച്ചത്.
ജ്യോതി ബാജ്പായി എതിരി ല്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഗൗതം ദാസ്ഗുപ്തയാണ് ജോയിന്റ് സെക്രട്ടറി.












Click it and Unblock the Notifications