കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍പ്പന്‍ ഷോട്ടുകള്‍ പാടി ല്ല ന്ന് സച്ചിന് ഉപദേശം

  • By Staff
Google Oneindia Malayalam News

മുംബൈ: മാസ്റര്‍ ബ്ലാസ്റളില്‍ നിന്ന് ഇനി പഴയ പോലെ തകര്‍പ്പന്‍ ഫോറുകളും കൂറ്റന്‍ സിക്സറുകളും തല്ക്കാലം പ്രതീക്ഷിയ്ക്കേണ്ട. ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ച അനന്ത് ജോഷിയും ഇന്ത്യന്‍ ടീം ഫിസിയോ ആന്‍ഡ്രൂ ലെയ്പസുമാണ് ടെന്നീസ് എല്‍ബോ രോഗം ബാധി ച്ച സച്ചിന് ഈ ഉപദേശം നല്കിയിരിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ് ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. രോഗത്തിന്റെ പിടിയില്‍ നിന്നും ഏറെക്കുറെ രക്ഷപ്പെട്ടിരിയ്ക്കുകയാണ് സച്ചിന്‍ ഇപ്പോള്‍.

തുടക്കത്തില്‍ പത്ത് മിനിറ്റിലധികം തുടര്‍ച്ചയായി ബാറ്റ് ചെയ്യരുതെന്നാണ് ഡോക്ടര്‍മാര്‍ നല്കിയിരിക്കുന്ന ഉപദേശം. കഴിഞ്ഞ ആറാഴ്ചയായി ഞാന്‍ കളിയ്ക്കുന്നി ല്ല. ഇടതുകൈമുട്ടിലെ ചില മസിലുകള്‍ ശോഷിച്ചിട്ടുണ്ട്. അതുകൊണ്ട് തകര്‍പ്പന്‍ അടികള്‍ തല്ക്കാലം പറ്റില്ല. ഒറ്റയടിയ്ക്ക് പത്ത് മിനിറ്റ് വരെ മാത്രമേ തുടര്‍ ച്ച യായി ബാറ്റ് ചെയ്യാന്‍ കഴിയൂ. അല്ലാതെ രണ്ടോ മൂന്നോ മണിക്കൂറുകള്‍ തുടര്‍ ച്ച യായി ബാറ്റ് ചെയ്യാനാവി ല്ല. - ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

ഒക്ടോബര്‍ ആറിന് ആസ്ത്രേല്യയുമായി നടക്കാനിരിക്കുന്ന ടെസ്റ് മത്സരങ്ങളിലും സച്ചിന് കളിയ്ക്കാനാവുമോ എന്നത് ചോദ്യചിഹ്നമായി അവശേഷിയ്ക്കുകയാണ്. ആസ്ത്രേല്യയ്ക്കെതിരായ ബാൂംര്‍ ടെസ്റില്‍ കളിയ്ക്കാനാവുമോ എന്ന ചോദ്യത്തിന് ആന്‍ഡ്രൂ ലെയ്പസ് ക്യാപ്റ്റനോടും കോച്ചിനോടും വെള്ളിയാഴ്ച സംസാരി ച്ച ശേഷം മറുപടി പറയാമെന്നാണ് അറിയി ച്ചിരിക്കുന്നത് എന്നായിരിന്നു സച്ചിന്റെ മറുപടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X