കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ ടീമില്‍

  • By Staff
Google Oneindia Malayalam News

മുബൈ: ആസ്ത്രേല്യയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഉള്‍പ്പെടുത്തി.

ഒക്ടോബര്‍ ആറിനാണ് ആദ്യ ടെസ്റ് ആരംഭിയ്ക്കുന്നത്. ടെന്നീസ് എല്‍ബോ ബാധിച്ച സച്ചിന്റെ ആരോഗ്യനില പൂര്‍ണ്ണമായും മെച്ചപ്പെട്ടിട്ടില്ല. 15അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമത്സരങ്ങളില്‍ സച്ചിന്‍ കളിയ്ക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.

പരിക്കുമൂലം കഴിഞ്ഞ ആറാഴ്ചയായി സച്ചിന്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഒക്ടോബര്‍ 14 ന് ചെന്നൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും സച്ചിന് കളിക്കാനാവുമോ എന്ന കാര്യം ഉറപ്പില്ല. മൂന്നാം ടെസ്റ് ബാംഗ്ലൂരിലാണ്. ഇവിടെ ഒരു പക്ഷെ സച്ചിന്‍ ഇറങ്ങിയേക്കുമെന്ന് കരുതുന്നു.

ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ഗാംഗുലി(ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, ആകാശ് ചോപ്ര, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, പാര്‍ത്ഥിവ് പട്ടേല്‍, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍, മുരളി കാര്‍ത്തിക്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X