അനില്‍ കുംബ്ലൈക്ക് 400 വിക്കറ്റ്
ബാംഗ്ലൂര്‍: ആസ്ട്രേല്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ മൂന്ന് വിക്കറ്റ് കൊയ്ത അനില്‍ കുംബ്ലെ 400 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന അപൂര്വനേട്ടത്തിനുടമയായി. കപില്‍ദേവ് (434) മാത്രമാണ് ഇതിന് മുമ്പ് 400 വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍.
400 വിക്കറ്റ് നേടുന്ന ലോകത്തെ ഒമ്പതാമത്തെ താരമാണ് കുംബ്ലെ. ആസ്ട്രേല്യയ്ക്കെതിരായ ടെസ്റ് തുടങ്ങുമ്പോള്‍ അപൂര്‍വ ബഹുമതിക്ക് മൂന്ന് വിക്കറ്റ് മാത്രം വേണ്ടിയിരുന്ന കുംബ്ലെ ഡാമിയന്‍ മാര്ട്ടിന്, ലേമാന്, സൈമണ്‍ കാറ്റിച്ച് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി വിക്കറ്റ് സമ്പാദ്യം 400 തികച്ചു. സൈമണ്‍ കാറ്റിച്ചായിരുന്നു കുംബ്ലൈയുടെ ടെസ്റ് ജീവിതത്തിലെ 400-ാമത്തെ ഇര.
സ്വന്തം നാടായ ബാംഗ്ലൂരില്‍ വച്ചുതന്നെ കുംബ്ലെക്ക് അപൂര്‍വനേട്ടം സ്വന്തമാക്കാനായി. ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യക്കാരനാവുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് കുംബ്ലെ മത്സരത്തിനു ശേഷം പറഞ്ഞു.