ക്രിക്കറ്റ്: ആസ്ത്രേല്യയ്ക്ക് വന്‍ജയം
ബാംഗ്ലൂര്‍: ആദ്യടെസ്റില്‍ ഇന്ത്യയ്ക്കെതിരെ ആസ്ത്രേല്യ 217 റണ്‍സിന്റെ ഐതിഹാസിക ജയം നേടി. ടെസ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നാണംകെട്ട തോല്‍വികളില്‍ ഒന്നായിരുന്നു ഇത്. (ഇന്ത്യയുടെ ഏറ്റവും ദയനീയ പരാജയം ഈഡന്‍ഗാര്‍ഡനില്‍ 1996-97ല്‍ ദക്ഷിണാഫ്രിക്കയോടുള്ളതാണ്. അന്ന് ടെസ്റില്‍ 329 റണ്‍സിനാണ് ഇന്ത്യ തോറ്റത്).
നാല് ടെസ്റ് പരമ്പരയില്‍ ഇതോടെ ആസ്ത്രേല്യ 1-0ന് മുന്നിലെത്തി. രണ്ടാം ടെസ്റ് ചെന്നൈയില്‍ ഒക്ടേ ാബര്‍ 14 വ്യാഴാഴ്ച ആരംഭിയ്ക്കും.
ആസ്ത്രേല്യ ആദ്യ ഇന്നിംഗ്സ് 474 റണ്‍സ്. രണ്ടാം ഇന്നിംഗ്സ് 228 റണ്‍സ്. ഇന്ത്യ ആദ്യഇന്നിംഗ്സ് 246, രണ്ടാം ഇന്നിംഗ്സ് 239.
ഒക്ടോബര്‍ 10 ഞായറാഴ്ച ആറ് വിക്കറ്റിന് 105 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്. മൂന്ന് മണിക്കൂര്‍ കൊണ്ട് ഇന്ത്യയുടെ ഇന്നിംഗ്സ് ആസ്ത്രേല്യ ചുരുട്ടിക്കെട്ടി. വാലറ്റക്കാരായ ഇര്‍ഫാന്‍ പത്താനും(55) ഹര്‍ഭജന്‍ സിംഗും(42) നടത്തിയ ചെറുത്ത് നില്പ് മാത്രമാണ് ഇന്ത്യയ്ക്ക് അഭിമാനിയ്ക്കാനുണ്ടായിരുന്നത്. ടെസ്റ് ക്രിക്കറ്റില്‍ ഇര്‍ഫാന്‍ പത്താന്റെ കന്നി അര്‍ധസെഞ്ച്വറിയായിരുന്നു ഇത്.
ഇര്‍ഫാന്‍ പത്താനും ഹര്‍ഭജന്‍ സിംഗും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ 125 റണ്‍സില്‍ നിന്നും 214ലേക്ക് എടുത്തുയര്‍ത്തിയത്.












Click it and Unblock the Notifications