തിരിച്ച ്വരും: ഗാംഗുലി
ബാംഗ്ലൂര്‍: തന്റെ ടീമിന് തിരിച്ചുവരാനുള്ള കഴിവ് ഉണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഒക്ടോബര്‍ 10 ഞായറാഴ്ച ആസ്ത്രേല്യയോട് ഏറ്റ കനത്ത പരാജയത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഗാംഗുലി.
ഞങ്ങള്‍ നന്നായികളി ച്ചില്ല. പക്ഷെ ഞങ്ങള്‍ക്ക് കളിയിലേക്ക് തിരിച്ച ുവരാന്‍ കഴിയും. ഞങ്ങള്‍ നന്നായികളിക്കേണ്ടതുണ്ട്. അത് ഇവിടെ നിന്നും തുടങ്ങണം. - ഗാംഗുലി പറഞ്ഞു.
കഴിഞ്ഞ മൂന്ന് നാല് മാസങ്ങളായി ടീമിന്റെ പ്രകടനം മോശമാണ്. കാര്യങ്ങള്‍ നേരെയാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കാര്യങ്ങള്‍ നേരെയാക്കാന്‍ ഡ്രസ്സിംഗ് റൂമിലെ കുട്ടികള്‍ ഉത്സുകരാണ്. അതിനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ടെന്ന് അറിയാം. - ഗാംഗുലി പറഞ്ഞു.
ആസ്ത്രേല്യയുടെ ബാറ്റ്സ്മാന്‍മാരെ ഞങ്ങള്‍ അംഗീകാരിക്കുന്നു. ഞങ്ങള്‍ക്കും ആദ്യ ഇന്നിംഗ്സില്‍ നന്നായി ബാറ്റ് ചെയ്യാമായിരുന്നു. പക്ഷെ അതിന് കഴിഞ്ഞു. പരമ്പരയില്‍ ഇനിയും കളികള്‍ ബാക്കിയുണ്ട്. ചെന്നൈയില്‍ വ്യാഴാഴ്ച ആരംഭിയ്ക്കുന്ന ടെസ്റില്‍ സച്ചിന്‍ കളിയ്ക്കുമോ എന്ന കാര്യം അറിയില്ല. സച്ചിന്റെ ആരോഗ്യം മെച്ചപ്പെടുന്നുണ്ട്. ടീം ഡോക്ടര്‍ അദ്ദേഹത്തെ നിരീക്ഷിച്ചുവരുന്നുണ്ട്. - ഗാംഗുലി പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ വിജയം നേടിയതില്‍ സന്തോഷമുണ്ട്. പക്ഷെ 2001ലേതുപോലെ ഇന്ത്യ തിരിച്ചുവരാന്‍ സാധ്യതയുണ്ട്. ഇന്ത്യ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്. - ആദം ഗില്‍ക്രിസ്റ് പറഞ്ഞു.
ടോസ് നേടിയത് വിജയത്തില്‍ നല്ല പങ്കുവഹിച്ച ു. ടീം വരുന്ന മത്സരങ്ങളിലും ഇതേ നിലവാരം പുലര്‍ത്തുമെന്ന് കരുതുന്നു. - ആദം ഗില്‍ ക്രിസ്റ് പറഞ്ഞു.












Click it and Unblock the Notifications