വീരേന്ദ്ര സെവാഗ് പിഴ നല്‍കണം
ബാംഗ്ലൂര്‍: ആസ്ത്രേല്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റിനിടെ അമ്പയറോട് മോശമായി പെരുമാറിയതിന് ഇന്ത്യയുടെ ഓപ്പണര്‍ വീരേന്ദ്ര സെവാഗ് പിഴ നല്‍കണം.
മത്സര പ്രതിഫലത്തിന്റെ 65 ശതമാനമാണ് സെവാഗ് പിഴയായി നല്‍കേണ്ടത്. ഐസിസിയുടെ കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം സെവാഗ് ലംഘിച്ചെന്നും അദ്ദേഹത്തിന്റെ മുന്‍കാലത്തെ പെരുമാറ്റം കണക്കിലെടുത്ത് ശിക്ഷ പിഴ മാത്രമായി ചുരുക്കുകയാണെന്നും മാച്ച് റഫറി രഞ്ജന്‍ മദുഗല്ലെ അറിയിച്ചു.
ടെസ്റിന്റെ നാലാം ദിവസം രണ്ടാം ഇന്നിംഗ്സില്‍ സെവാഗ് എല്‍ബിഡബ്ല്യുവിന് വിധേയമായി പുറത്തായതായി അമ്പയര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സെവാഗ് മോശമായി പെരുമാറിയത്. കഴിഞ്ഞ ദിവസം മാച്ച് റഫറി സെവാഗിന്റെ വിശദീകരണം തേടിയിരുന്നു.












Click it and Unblock the Notifications