കോഴിക്കോട്ട് നിന്നും ചെസ് ഒളിമ്പ്യാഡിന്
കോഴിക്കോട്: സ്പെയിനില്‍ ഒക്ടോബര്‍ 15ന് ആരംഭിയ്ക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ വനിതാതാരങ്ങള്‍ ഒരുങ്ങി. കോഴിക്കോട് റഷ്യന്‍ ഗ്രാന്റ് മാസ്റര്‍ ഷെര്ബകോവിന്റെ കീഴിലെ പരിശീലനം താരങ്ങള്‍ പൂര്‍ത്തിയാക്കി.
12ദിവസത്തെ കോച്ചിംഗ് ഏറെ പ്രയോജനം ചെയ്തുവെന്ന് ഗ്രാന്റ് മാസ്ററും ഇന്ത്യന്‍ വനിതാടീംക്യാപ്റ്റനുമായ കൊനേരു ഹംപി ഒക്ടോബര്‍ 11 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞു. ശാരീരികവ്യായാമം ഉള്‍പ്പെടെയുള്ള പരിശീലനം താരങ്ങള്‍ക്ക് ശാരീരികമായും മാനസികമായും ഒരുങ്ങാന്‍ സഹായകരമായെന്ന് കൊനേരു ഹംപി പറഞ്ഞു.
റഷ്യ, ചൈന എന്നിവരുമായി പൊരുതി വിജയം നേടുക എളുപ്പമല്ല. എങ്കിലും ഞങ്ങള്‍ കഴിവിന്റെ പരമാവധി പൊരുതും.- ഹംപി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വനിതാ ടീമില്‍ കൊനേരു ഹംപിയെ കൂടാതെ എസ്. വിജയലക്ഷ്മി, ഡി. ഹരിക, നിഷ മൊഹോത എന്നിവരുമുണ്ട്.
കേന്ദ്രസഹായത്തോടെ ഓള് ഇന്ത്യ ചെസ് ഫെഡറേഷനാണ് പരിശീലനം സംഘടിപ്പി ച്ച ത്.
ഇന്ത്യന്‍ പുരുഷടീമിനെ വിശ്വനാഥന് ആനന്ദ് നയിക്കും. ആറംഗ ഇന്ത്യന്‍ ടീമിന് ഗ്രാന്റ്മാസ്റര്‍ എലിസ്ബാര്‍ ഉബിലാവയാണ് പരിശീലനം നല്‍കുന്നത്.