Get Updates
Get notified of breaking news, exclusive insights, and must-see stories!

സെവാഗിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് ലീഡ്

ചെന്നൈ: വീരേന്ദര്‍ സെവാഗ് നേടിയ 155 റണ്‍സിന്റെ പിന്‍ബലത്തോടെ ഇന്ത്യ ആസ്ത്രേല്യയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ 56 റണ്‍സിന്റെ ലീഡ് നേടി. രണ്ടാം ദിവസമായ ഒക്ടോബര്‍ 15 വെള്ളിയാഴ്ച കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആസ്ത്രേല്യയുടെ ഒന്നാം ഇന്നിംഗ്സ് 235 റണ്‍സിന് അവസാനിച്ചിരുന്നു. കുംബ്ലെയുടെ മാരകബൗളിംഗാണ് ആസ്ത്രേല്യയുടെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. കുംബ്ലെ ഏഴ് വിക്കറ്റെടുത്തു. വെള്ളിയാഴ്ച സെവാഗിന്റെ ദിവസമായിരുന്നു. ബാറ്റിംഗില്‍ കുറച്ചുനാളായി ഫോം മങ്ങിയിരുന്ന സെവാഗ് ഉഗ്രവീര്യത്തോടെ പഴയ വെടിക്കെട്ടിലേക്ക് തിരിച്ചുവന്നിരിക്കുന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സന്തോഷവാര്‍ത്തയാണ്.

ലഞ്ചിന് ശേഷം വെറും 27 ഓവറില്‍ നിന്ന് 96 റണ്‍സാണ് സെവാഗ് അടിച്ചെടുത്തത്. ഏകദിനശൈലിയിലായിരുന്നു സെവാഗിന്റെ ബാറ്റിംഗ്. അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയശേഷമാണ് സെവാഗ് തന്റെ ആക്രമണശൈലി പുറത്തെടുത്തത്.

ഇപ്പോള്‍ 34 റണ്‍സെടുത്ത കൈഫും 27 റണ്‍സെടുത്ത പട്ടേലും ആണ് ക്രീസില്‍. ഗാംഗുലിയും(9) ലക്ഷ്മണും(4) വലിയ ചെറുത്തുനില്പില്ലാതെ പുറത്തായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+