ചെസ് ഒളിമ്പ്യാഡ്: ഇന്ത്യ മുന്നേറുന്നു
മല്ലോര്‍ക(സ്പെയിന്‍): തുടര്‍ച്ചയായി വിജയം കൊയ്ത് ചെസ് ഒളിമ്പ്യാഡിലെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഇന്ത്യ മുന്നേറുന്നു.
വനിതാവിഭാഗം ഒക്ടോബര്‍ 18 തിങ്കളാഴ്ച ബള്‍ഗേറിയയെ 2-1ന് തോല്പിച്ചു. വനിതാവിഭാഗം നേടുന്ന തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണിത്. ബള്‍ഗേറിയയ്ക്കെതിരെ എസ്. വിജയലക്ഷ്മി വിജയം കൊയ്തപ്പോള്‍ കൊനേരു ഹമ്പിയും ഹരികയും സമനില നേടി.
ഇപ്പോള്‍ വനിതാവിഭാഗത്തില്‍ ജര്‍മ്മനിയും ചൈനയും 8.5 പോയിന്റ് വീതം നേടി മുന്നിലാണ്. ഏഴര പോയിന്റോടെ റഷ്യ, യുഎസ്, ഹംഗറി എന്നിവര്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് പോയിന്റോടെ ഇന്ത്യ, സ്വീഡന്‍, ഇംഗ്ലണ്ട്, സ്ലൊവാക്യ, നെതര്‍ലാന്റ്സ്, ഉക്രെയ്ന്‍, പോളണ്ട് എന്നിവര്‍ മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നു.
പുരുഷവിഭാഗത്തില്‍ ഫിലിപ്പൈന്‍സിനെ തോല്പിച്ച് ഇന്ത്യ പുരുഷ വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയം കൊയ്തു. ഇന്ത്യയ്ക്ക് വേണ്ടി അഭിജിത് കുണ്ടെ, സൂര്യ ശേഖര്‍ ഗാംഗുലി എന്നിവര്‍ വിജയിച്ചു.












Click it and Unblock the Notifications