ക്രിക്കറ്റ്: മഴ കളി മുടക്കി
ചെന്നൈ: ഇന്ത്യ-ആസ്ത്രേല്യ മത്സരം മഴ മൂലം മുടങ്ങി. കളിയുടെ അഞ്ചാംദിവസമായ ഒക്ടോബര്‍ 18 തിങ്കളാഴ്ച രാവിലെ മുതല്‍ കോരിച്ചൊരിയുന്ന മഴയായിരുന്നു.
കളി എന്തായാലും സമനിലയില്‍ കലാശിയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇനി മഴ തോര്‍ന്നാലും കളി ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പേ തുടങ്ങാന്‍ സാധ്യത കുറവാണെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കെ. കാശിവിശ്വനാഥന്‍ പറഞ്ഞു.
നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 19 റണ്‍സ് നേടിയിരുന്നു. ജയിക്കാന്‍ 210 റണ്‍സാണ് ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്.












Click it and Unblock the Notifications