ക്രിക്കറ്റ്: മഴ ഇന്ത്യയുടെ വിജയം തകര്‍ത്തു
ചെന്നൈ: മഴ മൂലം ഇന്ത്യ-ആസ്ത്രേല്യ ടെസ്റിന്റെ അഞ്ചാം ദിവസത്തെ കളി റദ്ദാക്കി. ഒക്ടോബര്‍ 18 തിങ്കളാഴ്ച ആവേശകരമായ അന്ത്യം കാണാനെത്തിയ കാണികള്‍ നിരാശരായി മടങ്ങി.
210 റണ്‍സ് നേടിയാല്‍ വിജയമുറപ്പിയ്ക്കാമായിരുന്ന ഇന്ത്യയുടെ വന്‍സാധ്യതയാണ് മഴ തകര്‍ത്തത്. ഒരു പന്തു പോലും എറിയാതെയാണ് അഞ്ചാം ദിവസത്തെ കളി ഉപേക്ഷിയ്ക്കേണ്ടി വന്നത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇരുഅമ്പയര്‍മാരും കളി ഉപേക്ഷിയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തെ ഉഗ്രപോരാട്ടം ക്ലൈമാക്സില്ലാതെ വ്യര്‍ത്ഥമായി. ഇതോടെ രണ്ട് ടെസ്റ് പിന്നിട്ടപ്പോള്‍ ആസ്ത്രേല്യ 1-0ന് മുന്നിലാണ്.












Click it and Unblock the Notifications