പത്താന് പകരം നെഹ്റ
ചെന്നൈ: പരിക്കേറ്റ ഇര്‍ഫാന്‍ പത്താന് പകരം അടുത്ത ടെസ്റില്‍ ആശിശ് നെഹ്റ കളിയ്ക്കും. ബിസിസിഐ സെക്രട്ടറി എസ്.കെ. നായര്‍ ഒക്ടോബര്‍ 18 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
15അംഗടീമില്‍ പാര്‍ത്ഥിവ് പട്ടേലിനെ നിലനിര്‍ത്തിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിയ്ക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. എങ്കിലും സച്ചിനെയും 15അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 26ന് നാഗ്പൂരിലാണ് മൂന്നാം ടെസ്റ്.
ടെണ്ടുല്‍ക്കര്‍ അടുത്ത ടെസ്റില്‍ ഉണ്ടാകണമേ എന്ന് എല്ലാവരും പ്രാര്‍ത്ഥിയ്ക്കുകയാണെന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു. പാര്‍ത്ഥിവ് പട്ടേലിന് ഒരവസരം കൂടി നല്കണമെന്നാണ് സെലക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നതെന്ന് നായര്‍ പറഞ്ഞു. പട്ടേല്‍ കഴിഞ്ഞ രണ്ട് ടെസ്റുകളിലും(ബാംഗ്ലൂര്‍, ചെന്നൈ) വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മോശപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ഏതാനും ക്യാച്ചുകള്‍ വിട്ടുകളയുകയും സ്റമ്പ് ചെയ്യാനുള്ള ചില അവസരങ്ങള്‍ തുലയ്ക്കുകയും ചെയ്തു. പക്ഷെ നന്നായി ബാറ്റ് ചെയ്തതാണ് പാര്‍ത്ഥിവ് പട്ടേലിന് അനുകൂല ഘടകമായിരിക്കുന്നത്.












Click it and Unblock the Notifications