ചെസ് ഒളിമ്പ്യാഡ്: ഇന്ത്യ മുന്നേറുന്നു
മല്ലോര്‍ക(സ്പെയിന്‍): ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തില്‍ ഗ്രാന്‍ഡ് മാസ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മുന്നേറുന്നു.
ആറാം റൗണ്ടില്‍ ഹോളണ്ടിനെ 3-1നാണ് ഇന്ത്യ തോല്പിച്ചത്. ഇപ്പോള്‍ ഇന്ത്യ ബള്‍ഗേറിയയ്ക്കൊപ്പം മൂന്നാം സ്ഥാനത്താണ്. റഷ്യ തന്നെയാണ് ഇപ്പോഴും മുന്നില്‍.
ഇതുവരെ ആറ് റൗണ്ടുകളില്‍ മുഴുവന്‍ തുടര്‍ച്ചയായി വിജയം നേടിയാണ് ഇന്ത്യ മുന്നേറുന്നത്. വനിതാവിഭാഗത്തില്‍ ഇന്ത്യയ്ക്ക് നിരാശയുടെ ദിവസമായിരുന്നു. ഹംഗറിയുമായി ഇന്ത്യയ്ക്ക് സമനില വഴങ്ങേണ്ടിവന്നു. ചൈനയാണ് വനിതാവിഭാഗത്തില്‍ മുന്നില്‍. ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത് നില്ക്കുന്നു.












Click it and Unblock the Notifications