ചെസ്: ഇന്ത്യയ്ക്ക് തോല്‍വി
മല്ലോര്‍ക(സ്പെയിന്‍): ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തില്‍ ഇന്ത്യ ഉക്രെയ്നോട് തോറ്റു.
ഇന്ത്യയ്ക്ക് വേണ്ടി വിശ്വനാഥന്‍ ആനന്ദ് വാസിലി ഇവാഞ്ചുക്കിനെ സമനിലയില്‍ തളച്ചു. ശശികിരണ്‍ മുന്‍ലോക ചാമ്പ്യന്‍ റസ്ലന്‍ പൊനോമാറിയോവിനെയും പി. ഹരികൃഷ്ണ പാവല്‍ എല്‍ജനോവിനെയും സമനിലയില്‍ തളച്ചു. പക്ഷെ അഭിജിത് കുണ്ടെ തോറ്റു.
ഇതോടെ ഇന്ത്യ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള ചാമ്പ്യന്‍മാരായ റഷ്യയെ ബള്‍ഗേറിയ അട്ടിമറിച്ചു. ഇപ്പോള്‍ ഉക്രെയ്നാണ് ഒന്നാം സ്ഥാനത്ത്. റഷ്യ, അര്‍മേനിയ, ബള്‍ഗേറിയ എന്നിവര്‍ രണ്ടാം സ്ഥാനത്താണ്.












Click it and Unblock the Notifications