കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാഗ്പൂരിലെത്തി
നാഗ്പൂര്‍: ആസ്ത്രേല്യയ്ക്കെതിരായ മൂന്നാം ടെസ്റിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒക്ടോബര്‍ 23 ശനിയാഴ്ച നാഗ്പൂരിലെത്തി. ഒക്ടോബര്‍ 26 ചൊവ്വാഴ്ചയാണ് ടെസ്റ് തുടങ്ങുന്നത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും സച്ചിന് ടെണ്ടുല്‍ക്കറും ശനിയാഴ്ച രാത്രിയിലോ ഞായറാഴ്ചയോ നാഗ്പൂരിലെത്തും. നീണ്ട ഒരിടവേളയ്ക്ക് ശേഷം സച്ചിന് ടെണ്ടുല്‍ക്കര്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങുകയാണ്. ടെന്നീസ് എല്‍ബോ ഭേദമായ സച്ചിന് ടെണ്ടുല്‍ക്കര്‍ നാഗ്പൂര്‍ ടെസ്റില്‍ കളിയ്ക്കും.
അനികുംബ്ലെ, ലക്ഷ്മണ്, യുവരാജ് സിംഗ്, അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്, മൊഹമ്മദ് കൈഫ്, രാഹുല്‍ ദ്രാവിഡ്, മുരളി കാര്‍ത്തിക്, ആശിശ് നെഹ്റ, വീരേന്ദ്ര സെവാഗ്, ഹര്ഭജന് സിംഗ്, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവരാണ് നാഗ്പൂരിലെത്തിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ ടീമംഗങ്ങള്‍ നെറ്റില്‍ പരിശീലനം തുടങ്ങും.
Comments
Story first published: Saturday, October 23, 2004, 23:53 [IST]