സച്ചിന്‍ മൂന്നാം ടെസ്റില്‍ കളിക്കും
മുംബൈ: ആസ്ത്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കും. നാഗ്പൂരില്‍ ഒക്ടോബര്‍ 26നാണ് മൂന്നാം ടെസ്റ് തുടങ്ങുന്നത്. സച്ചിന്‍ ഞായറാഴ്ച നാഗ്പൂരിലെത്തും.
ഫിറ്റ്നെസ് ടെസ്റിന് വിധേയനായ സച്ചിന്‍ അതില്‍ വിജയിച്ചതായി ടീം ഫിസിയോ ആന്‍ഡ്രൂ ലീപ്പസ് അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി സച്ചിന്‍ 30 മിനുട്ട് നേരെ ബാറ്റ് ചെയ്തു.
നാഗ്പൂരില്‍ ടെസ്റില്‍ കളിക്കാന്‍ കഴിയുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സച്ചിന്‍ പറഞ്ഞു.
ടെന്നിസ് എല്‍ബോ രോഗം അലട്ടുന്നതു മൂലം സച്ചിന്‍ കഴിഞ്ഞ ആഗസ്ത് മുതല്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications