സന്തോഷ് ട്രോഫി: കേരളം സെമിയില്‍
ദില്ലി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ലീഗില്‍ ദില്ലിയെ തോല്പിച്ച് കേരളം സെമിഫൈനലില്‍ കടന്നു.
ദില്ലിയെ 2-1നാണ് കേരളം വീഴ്ത്തിയത്. രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നതിന് ശേഷമാണ് കേരളം ഒരു ഗോള്‍ വഴങ്ങിയത്. നൗഷാദും ഹക്കീമുമാണ് കേരളത്തിന് വേണ്ടി ഗോളുകള്‍ നേടിയത്.
ആദ്യമത്സരത്തില്‍ ശക്തരായ റെയില്‍വേസിനെ 4-1ന് തോല്പിച്ച് കേരളം കരുത്ത് കാട്ടിയിരുന്നു.












Click it and Unblock the Notifications