ഒരുങ്ങിക്കഴിഞ്ഞു: സച്ചിന്‍
നാഗ്പൂര്‍: ആസ്ത്രേല്യയ്ക്കെതിരായ ആദ്യത്തെ രണ്ട് ടെസ്റുകളില്‍ കളിക്കാനാവാതെ ഡ്രസ്സിഗ് റൂമില്‍ ഇരിക്കേണ്ടി വന്നതില്‍ തനിക്ക് അതിയായ നിരാശയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ താന്‍ സന്തുഷ്ടനാണെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
കഴിഞ്ഞ രണ്ടു ടെസ്റുകളിലും കളിക്കാനായില്ലെങ്കിലും കഴിഞ്ഞ മൂന്ന്-നാല് ദിവസം നെറ്റ് പ്രാക്ടീസിലൂടെ താന്‍ മൂന്നാം ടെസ്റിനായി ഒരുക്കം നടത്തിയിട്ടുണ്ട്. തനിക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ക്കായി താന്‍ ഒരുങ്ങിയിട്ടുണ്ട്- സച്ചിന്‍ ഒക്ടോബര്‍ 24 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കളിക്കാന്‍ കഴിയാത്തതില്‍ തനിക്ക് വല്ലാത്ത നിരാശയുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞ നിലക്ക് തനിക്ക് ചെയ്യാവുന്നതിന്റെ പരമാവധിക്കായി ശ്രമിക്കും.
തനിക്കിപ്പോള്‍ വേദന അനുഭവപ്പെടുന്നില്ലെന്ന് ടെന്നിസ് എല്‍ബോ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് മുതല്‍ കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കുന്ന സച്ചിന്‍ പറഞ്ഞു.
അഞ്ച്-ആറ് മണിക്കൂറുകള്‍ ബാറ്റ് ചെയ്യാനാവുമോയെന്ന ചോദ്യത്തിന് മറുപടിയായി നെറ്റില്‍ തനിക്ക് ദീര്‍ഘനേരം പരിശീലനം നടത്താനാവുന്നില്ലെന്ന് സച്ചിന്‍ പറഞ്ഞു.
നാഗ്പൂരില്‍ സച്ചിന്‍ കളിഞ്ഞ നാല് ടെസ്റുകളില്‍ മൂന്നിലും സെഞ്ച്വറിയടിച്ചിരുന്നു. ഇവിടെ 176ഉം 179ഉം റണ്‍സെടുത്ത സച്ചിന്‍ പുറത്താവാതെ ഇരട്ട സെഞ്ച്വറി (201) നേടുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications