ചെസ് ഒളിമ്പ്യാഡ്: വനിതകള്‍ മുന്നേറുന്നു
മല്ലോര്‍ക(സ്പെയിന്‍): ഉക്രെയിനിനെതിരെ നാടകീയമായ അട്ടിമറിവിജയം നേടി ഇന്ത്യന്‍ വനിതാ ടീം കുതിയ്ക്കുന്നു. ഒമ്പത് റൗണ്ട് പിന്നിട്ടപ്പോള്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.
അതേ സമയം ഗ്രാന്‍ഡ് മാസ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ നേതൃത്വത്തിലുള്ള പുരുഷവിഭാഗം നിരാശപ്പെടുത്തി. റഷ്യയോട് ഇന്ത്യയ്ക്ക് അടിയറവ് പറയേണ്ടിവന്നു. ആദ്യറൗണ്ടില്‍ വിശ്വനാഥന്‍ ആനന്ദ് റഷ്യയുടെ അലക്സാണ്ടര്‍ മൊറോസെവിച്ചിനെ തോല്പിച്ചിരുന്നു. പക്ഷെ സൂര്യശേഖര്‍ ഗാംഗുലിയുടെ തോല്‍വി ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ തകര്‍ത്തു.
കൊനേരു ഹമ്പിയുടെ വിജയമാണ് ഇന്ത്യയ്ക്ക് ഉക്രെയ്നെതിരെ വിജയം നേടിക്കൊടുത്തത്. നടാലിയ ഷുകോവയെയാണ് കൊനേരു ഹമ്പി തകര്‍ത്തത്.












Click it and Unblock the Notifications