പിച്ചില്‍ തൃപ്തനല്ലെന്ന് ഗാംഗുലി
നാഗ്പൂര്‍: ടെസ്റിനായി ഒരുക്കിയ പിച്ചില്‍ താന്‍ തൃപ്തനല്ലെന്ന് ഗാംഗുലി. കളി തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ പിച്ചിലെ പുല്ല് ഇളകിപ്പോരുമെന്നതിനാലാണ് താന്‍ പിച്ചില്‍ സന്തുഷ്ടനല്ലാത്തതെന്നും ഗാംഗുലി വിശദീകരിച്ചു.
ഒക്ടോബര്‍ 25 തിങ്കളാഴ്ച പിച്ച് പരിശോധിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഗാംഗുലി. ഇന്ത്യന്‍ ടീമിനെ കണക്കിലെടുക്കാതെയാണ് ക്യുറേറ്റര്‍ കിഷോര്‍ പ്രധാന്‍ പിച്ചൊരുക്കിയതെന്നും ഗാംഗുലി കുറ്റപ്പെടുത്തി.
ആസ്ത്രേല്യ-ഇന്ത്യ മൂന്നാം ടെസ്റിനായി നിറയെ പുല്ലുള്ള പിച്ചാണ് കിഷോര്‍ പ്രധാന്‍ ഒരുക്കിയിരുന്നത്. എന്നാല്‍ പിന്നീട് ഗാംഗുലിയുടെ നിര്‍ദേശം കണക്കിലെടുത്ത് വളര്‍ന്ന പുല്‍ത്തലപ്പുകള്‍ വെട്ടിമാറ്റി.
പക്ഷെ ഇപ്പോഴും ഗാംഗുലി പിച്ചില്‍ സന്തുഷ്ടനല്ല. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് അനുയോജ്യമായ പിച്ചല്ല ഒരുക്കിയിട്ടുള്ളതെന്ന പരാതിയാണ് ഗാംഗുലി ഉയര്‍ത്തുന്നത്.
പുല്ല് ചെത്തിക്കളയാന്‍ 20ാം തിയതി ഞാന്‍ കൊല്‍ക്കത്തയില്‍ നിന്നും ക്യുറേറ്ററോട് ആവശ്യപ്പെട്ടിരുന്നു. സ്പിന്നര്‍മാരാണ് ഇന്ത്യയുടെ ശക്തി. അന്തിമമായി പിച്ച് നിര്‍മ്മിക്കുക ക്യുറേറ്റാണ്. എനിക്ക് നിര്‍ദേശം നല്കാന്‍ മാത്രമേ കഴിയൂ. - ഗാംഗുലി പറഞ്ഞു.
പിച്ച് ഫാസ്റ് ബൗളര്‍മാര്‍ക്കും ബാറ്റ്സ്മാന്‍മാര്‍ക്കും സഹായകരമായ ഒന്നായിരിക്കണം. അതേ സമയം കളി തുടങ്ങി അല്പം കഴിഞ്ഞാല്‍ പിച്ച് സ്പിന്നിനെ സഹായിക്കുന്നതാകണം. ഈ പിച്ച് സ്പിന്നര്‍മാരെ കൂടി സഹായിക്കുന്നതാണെന്ന് ക്യുറേറ്റര്‍ പറയുന്നു. എന്തായാലും അദ്ദേഹം പറയുന്നതനുസരിച്ച് മുന്നോട്ട് പോകാനേ നമുക്ക് കഴിയൂ. - ഗാംഗുലി പറഞ്ഞു.
പുല്ലിന് താഴെ പിച്ച് തീരെ വരണ്ടുണങ്ങിയതാണെന്നും അതിനാല്‍ സ്പിന്നിനെ സഹായിക്കില്ലെന്നുമാണ് ഗാംഗുലിയുടെ അഭിപ്രായം.












Click it and Unblock the Notifications