ആദ്യ ദിവസം ആസ്ത്രേലിയ 7-362
നാഗ്പൂര്‍: മൂന്നാം ക്രിക്കറ്റ് ടെസ്റിന്റെ ആദ്യ ദിവസത്തെ കളി അവസാനിയ്ക്കുമ്പോള്‍ ആസ്ത്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് നേടി.
90 ഓവറുകളിലാണ് ആസ്ത്രേലിയ 362 റണ്‍സ് നേടിയത്. മാര്‍ട്ടിന്‍ 114 റണ്‍സും ലേമാന്‍ 70 ഉം റണ്‍സ് നേടി. 73 റണ്‍സ് നേടിയ എം. ക്ലാര്‍ക്കും നാല് റണ്‍സോടെ ഗില്ലെസ്പിയുമാണ് ക്രീസില്‍.
ഒന്നാം ഇന്നിംഗ്സില്‍ കാര്‍ത്തിക്ക് മൂന്ന് വിക്കറ്റും കുംബ്ലെയും സഹീറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.












Click it and Unblock the Notifications