Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ത്രേല്യയ്ക്കെതിരെ ഇന്ത്യ പതറുന്നു

നാഗ്പൂര്‍: ആസ്ത്രേല്യയ്ക്കെതിരെ ഇന്ത്യ പതറുന്നു. ആസ്ത്രേല്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 398 റണ്‍സിനെതിരെ ഇന്ത്യ ഇപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് എന്ന നിലയിലാണ്.

രാഹുല്‍ ദ്രാവിഡും ലക്ഷ്മണുമാണ് ഇപ്പോള്‍ ക്രീസില്‍. ഇന്ത്യയുടെ ആദ്യവിക്കറ്റുകള്‍ അതിവേഗം കൊഴിഞ്ഞു. ഒമ്പത് റണ്‍സെടുത്ത ആകാശ് ചോപ്രയെ ഗില്ലെസ്പിയുടെ പന്തില്‍ ഷെയ്ന്‍ വോണ്‍ ക്യാച്ചെടുത്തു. 22 റണ്‍സെടുത്ത വീരേന്ദര്‍ സെവാഗിനെ മക്ഗ്രാത്തിന്റെ പന്തില്‍ ആദം ഗില്‍ക്രിസ്റ് ക്യാച്ചെടുത്തു.

ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ സച്ചിന്‍ എട്ട് റണ്‍സെടുത്ത് പുറത്തായി. ഗില്ലെസ്പി സച്ചിനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

ആസ്ത്രേല്യ 398ന് പുറത്ത്
ഒക്ടോബര്‍ 27, 2004

നാഗ്പൂര്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റില്‍ ആസ്ത്രേല്യയുടെ ഒന്നാം ഇന്നിംഗ്സ് 398 റണ്‍സിന് അവസാനിച്ചു.

രണ്ടാം ദിവസമായ ഒക്ടോബര്‍ 27 ബുധനാഴ്ച രാവിലെ ഏഴ് വിക്കറ്റിന് 362 എന്ന നിലയില്‍ നിന്നാണ് ആസ്ത്രേല്യ ബാറ്റിംഗ് ആരംഭിച്ചത്. ക്ലാര്‍ക്കും ഗില്ലെസ്പിയും ചേര്‍ന്ന് ഏഴാംവിക്കറ്റ് കൂട്ടുകെട്ട് കെട്ടിപ്പടുക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഗില്ലെസ്പിയെ ആദ്യം സഹീര്‍ഖാന്‍ എല്‍ബിയില്‍ കുടുക്കി.

91 റണ്‍സെടുത്ത മൈക്കേല്‍ ക്ലാര്‍ക്ക് അല്പനേരം പിടിച്ചുനിന്നു. ഒടുവില്‍ സഹീര്‍ഖാന്റെ പന്തില്‍ പാര്‍ത്ഥിവ് പട്ടേലിന് ക്യാച്ച് നല്കി ക്ലാര്‍ക്ക് മടങ്ങി. മൈക്കേല്‍ കാസ്പറോവിക്സിനെ അഗാര്‍ക്കറുടെ പന്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്യാച്ചെടുത്തു. മക്ഗ്രാത്ത് പുറത്താകാതെ 11 റണ്‍സെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+