ഗാംഗുലി അടുത്ത ടെസ്റിനുണ്ടാവില്ല
നാഗ്പൂര്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി നാലാം ടെസ്റില്‍ കളിച്ചേയ്ക്കില്ലെന്ന് സൂചന. ഒക്ടോബര്‍ 28 വ്യാഴാഴ്ച നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ അദ്ദേഹത്തിന്റെ തുടയിലെ പരിക്കിന്റെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ വീണ്ടും സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. എന്ന് കളിക്കളത്തിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാരെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു.
നവമ്പര്‍ മൂന്നിനാണ് മുംബൈയില്‍ നാലാം ടെസ്റ് ആരംഭിയ്ക്കുന്നത്. ടീം മാനേജ്മെന്റ് വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഗാംഗുലിയുടെ പരിക്ക് ഭേദമായിട്ടില്ലെന്ന അറിയിപ്പ് വന്നത്.
എല്ലിന്റെ സ്കാന്‍ പരിശോധന, എംആര്‍ഐ, അള്‍ട്രാസൗണ്ട് പരിശോധന എന്നിവ നടത്തിയപ്പോള്‍ ഗാംഗുലിയുടെ പരിക്ക് ഭേദമായിട്ടില്ലെന്നാണ് കാണുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ചികിത്സ നല്കിവരുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ പുരോഗതി നിരീക്ഷിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
നാഗ്പൂര്‍ ടെസ്റില്‍ അവസാനനിമിഷത്തിലാണ് ഗാംഗുലിയെ ടീമില്‍ നിന്നും പിന്‍വലിച്ചത്.












Click it and Unblock the Notifications