ജയിച്ചാല്‍ കളിക്കാര്‍ക്ക് 50,000 രൂപ
തിരുവനന്തപുരം: കേരളം സന്തോഷ് ട്രോഫി നേടിയാല്‍ കളിക്കാര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കായിക വകുപ്പ് മന്ത്രി ഡൊമിനിക്ക് പ്രസന്റേഷനാണ് ഇത് അറിയിച്ചത്.
കളിക്കാരില്‍ ജോലി ഇല്ലാത്ത മൂന്ന് പേര്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കും. ഒക്ടോബര്‍ 31 ഞായറാഴ്ച വൈകീട്ടാണ് സന്തോഷ് ട്രോഫി ഫൈനല്‍. പഞ്ചാബിനെയാണ് കേരളം നേരിടുന്നത്. ഇത് നാലാം തവണയാണ് കേരളം തുടര്‍ച്ചയായി സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. 59 ാമത് സന്തോഷ് ട്രോഫി ഫൈനലാണ് ദില്ലിയില്‍ ഞായറാഴ്ച നടക്കുന്നത്.
സെമി ഫൈനലില്‍ പഞ്ചാബിനോട് തോറ്റ മണിപ്പൂര്‍ ടിമിന്റെ കളിക്കാര്‍ക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ 35,000 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications