ഇന്ത്യക്ക് അവിശ്വസനീയജയം
മുംബൈ: നിര്‍ഭാഗ്യഅക്കമെന്ന് കരുതുന്ന 13 ഇന്ത്യക്ക് സമ്മാനിച്ചത് മാസ്മരവിജയം. സ്പിന്നര്‍മാരുടെ പറുദീസയായ മുംബൈയിലെ വാങ്കഡെ സ്റേഡിയത്തില്‍ വിക്കറ്റുകള്‍ തുരുതുരാ വീണപ്പോള്‍ ലോകചാമ്പ്യന്‍മാരായ ആസ്ത്രേലിയയെ വെറും 93 റണ്‍സിനു ചുരുട്ടിക്കെട്ടി നാലാം ടെസ്റ് വിജയം ഇന്ത്യ കൈപ്പിടിയിലൊതുക്കി.
നാലു ടെസ്റുകളുള്ള പരമ്പര ആസ്ത്രേലിയ സ്വന്തമാക്കിയെങ്കിലും ഇന്ത്യാക്കാര്‍ കൊതിച്ച ഒരു വിജയം. അതാണിന്നലെ വാങ്കഡെ സ്റേഡിയത്തില്‍ കണ്ടത്.
പൊടിപാറിയ പിച്ചില്‍ ഹര്‍ഭജന്‍സിങിന്റെയും മുരളികാര്‍ത്തിന്റെയും സ്പിന്‍ ഇന്ദ്രജാലം ഒന്നിനു പുറകെ ഒന്നാലെ ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്‍മാരെ പവലിയനിലേക്കു മടക്കിയപ്പോള്‍ വെറും 108 റണ്‍സെന്ന വിജയലക്ഷ്യം ലോകചാമ്പ്യന്‍മാര്‍ക്ക് അപ്രാപ്യമായി.
രണ്ടാമിന്നിംഗ്സില്‍ അഞ്ചുവിക്കറ്റു വീഴ്ത്തിയ ഹര്‍ഭജന്‍ സിങാണ് ആസ്ത്രേലിയന്‍യുടെ നട്ടെല്ലൊടിച്ചത്. 20 വിക്കറ്റുകള്‍ പൊഴിഞ്ഞ ദിവസം വെറും ഒമ്പതു റണ്‍സു വഴങ്ങി ആറു വിക്കറ്റെടുത്ത ആസ്ത്രേലിയന്‍ സ്പിന്നര്‍ മൈക്കല്‍ ക്ലാര്‍ ക്കിന്റെ പ്രകടനം അത്യുജ്ജലമായി.
ഇന്ത്യക്കു വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കറും വി.വി.എസ് ലക്ഷ്മണനും മികച്ച ബാറ്റിംഗ് കാഴ്ച വച്ചു. ഇരുവരും ചേര്‍ന്നെടുത്ത 91 റണ്‍സാണ് സ്കോര്‍ 107 എങ്കിലുമാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ലക്ഷ്മണ്‍ 69ഉം സച്ചിന്‍ 55 റണ്‍സുമെടുത്തു.
27 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡിനെ ക്ലാര്‍ക്കിന്റെ പന്തില്‍ ഗില്‍ ക്രിസ്റ് പിടച്ചുപുറത്താക്കി. 10ഓവറുകള്‍ക്കുള്ളില്‍ അഞ്ച് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പവലിനിയനിലേക്കു മടങ്ങി.
ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്‍മാരില്‍ മാത്യു ഹെയ്ഡനും സൈമണ്‍ കാറ്റിച്ചിനും ഹൗറിറ്റ്സിനും മാത്രമാണ് രണ്ടക്കം കടക്കാനായത്.
രണ്ടിന്നിംഗ്സുകളിലായി ഏഴു വിക്കറ്റെടുത്ത മുരളി കാര്‍ത്തികാണ് മാന്‍ ഓഫ് ദ മാച്ച്. ഡാമിയന്‍ മാര്‍ട്ടിന്‍ മാന്‍ ഓഫ് ദ സീരീസും.
ഈ ടെസ്റ്റിലൂടെ ദ്രാവിഡ് ടെസ്റ്റ്ക്രിക്കറ്റില്‍ 7000 റണ്‍സ് മറികടക്കുന്ന മൂന്നാമത് ഇന്ത്യാക്കാരനായി. ലോകത്തെ 24-ാമനും.












Click it and Unblock the Notifications