Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിറ്റ്നെസ് ടെസ്റില്‍ ജയിച്ചു; ഗാംഗുലി കളിക്കും

കൊല്‍ക്കൊത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി നവംബര്‍ 12 വെള്ളിയാഴ്ച നടത്തിയ ശാരീരികക്ഷമതാ പരീക്ഷയില്‍ വിജയിച്ചു. ഗാംഗുലി നാളെ പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തില്‍ കളിക്കും.

പരിക്ക് മൂലം ആസ്ത്രേലിയക്കെതിരായ പരമ്പരയിലെ അവസാനത്തെ രണ്ട് ടെസ്റുകളില്‍ ഗാംഗുലി കളിച്ചിരുന്നില്ല. വെള്ളിയാഴ്ച ടീം ഫിസിയോ ആന്‍ഡ്രൂ ലീപ്പസിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഫിറ്റ്നെസ് ടെസ്റില്‍ വിജയിച്ചു. മൂന്ന് മണിക്കൂര്‍ ഗാംഗുലി പരിശീലനം നടത്തി.

ഈഡന്‍ ഗാര്‍ഡസില്‍ പകലും രാത്രിയുമായാണ് മത്സരം നടക്കുന്നത്. ഏഷ്യാകപ്പ് മുതല്‍ പാകിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. പാരമ്പര്യ വൈരികള്‍ക്കെതിരെ സ്വന്തം മണ്ണില്‍ വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശനിയാഴ്ചത്തെ മത്സരത്തിനിറങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+