Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂബിലി കപ്പ് പാകിസ്ഥാന്

കൊല്‍ക്കത്ത: പരാജയത്തിന്റെ തുടര്‍ക്കഥക്ക് ഈഡന്‍ഗാര്‍ഡന്‍സിലെ ഗ്രൗണ്ടിലും ഇന്ത്യന്‍ ടീമിന് വിരാമമിടാനാവാതെ പോയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി കപ്പ് പാകിസ്ഥാന്. അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണിലെത്തിയ പാകിസ്ഥാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ഇന്ത്യന്‍ ടീമിന് ആഘോഷമാക്കി മാറ്റാന്‍ അവസരം നല്‍കിയില്ല.

ഒടുക്കം വരെ ആവേശം മുറ്റിനിന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്‍സമാം ഉള്‍ഹഖിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയെ തോല്പിച്ചത്. ജയിക്കാന്‍ 293 റണ്‍സ് വേണ്ടിയിരുന്ന പാകിസ്ഥാന്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. അപരാജിതനായി ക്രീസില്‍ നങ്കൂരമിട്ടുനിന്ന ഓപ്പണര്‍ സല്‍മാന്‍ഖാനും (108) ശുഐബ് മാലിക്കും (61) ഇന്‍സമാമും (75) ചേര്‍ന്നാണ് ഇന്ത്യന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. ഇത് തുടര്‍ച്ചയായി നാലാമത്തെ തവണയാണ് പാകിസ്ഥാനോട് ഇന്ത്യ തോല്‍ക്കുന്നത്.

പാകിസ്ഥാന്റെ റണ്‍റേറ്റ് ഇടക്ക് ഇഴഞ്ഞുനീങ്ങിയപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകള്‍ കൈവന്നതാണ്. എന്നാല്‍ വിക്കറ്റ് ആവശ്യത്തിന് കൈയിലുണ്ടായിരുന്ന പാകിസ്ഥാന് അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ തടസമില്ലാതെ വന്നപ്പോള്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ മോഹങ്ങള്‍ കരിഞ്ഞു.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി യുവരാജ് സിംഗാണ് (78) ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. സേവാഗ് 53ഉം ലക്ഷ്മണ്‍ 43ഉം ഗാംഗുലി 48ഉം റണ്‍സെടുത്തു.ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 292 റണ്‍സെടുത്തത്. സല്‍മാന്‍ ബട്ടാണ് മാന്‍ ഓഫ് ദി മാച്ച്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+