ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം; പരമ്പരയും
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാമത്തെ ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. രണ്ട് ടെസ്റുകളുള്ള പരമ്പര ഇതോടെ ഇന്ത്യ 1-0ന് സ്വന്തമാക്കി.
ഒന്നാം ടെസ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ നാട്ടില്‍ ടെസ്റ് പരമ്പര ജയിക്കുന്നത്.
രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ 117 റണ്‍സെടുക്കേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്ത് ടെസ്റും പരമ്പരയും സ്വന്തം പേരില്‍ കുറിയ്ക്കുകയായിരുന്നു. വിജയറണ്‍ നേടുമ്പോള്‍ രാഹുല്‍ ദ്രാവിഡും (48) സച്ചിന്‍ ടെണ്ടുല്‍ക്കറും (32) ആയിരുന്നു ക്രീസില്‍. 10 റണ്‍സെടുത്ത സെവാഗിന്റെയും 26 റണ്‍സെടുത്ത ഗംഭീറിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
രാവിലെ അഞ്ചിന് 171 എന്ന നിലയില്‍ കളി തുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 72 റണ്‍സിനുള്ളില്‍ അവസാനിച്ചു. 50 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക 222 റണ്‍സിന് പുറത്തായി.
ഏഴ് വിക്കറ്റെടുത്ത ഹര്‍ഭജന്‍സിംഗും മൂന്ന് വിക്കറ്റെടുത്ത അനില്‍ കുംബ്ലൈയുമാണ് ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ണമാക്കിയത്. വ്യാഴാഴ്ച ഹര്‍ഭജന്‍ മൂന്നും കുംബ്ലെ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. 434 വിക്കറ്റെടുത്ത കുംബ്ലെ ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യക്കാരനെന്ന കപില്‍ദേവിന്റെ ബഹുമതിക്കൊപ്പമെത്തി.
2002-03ല്‍ വെസ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യ ഇതിന് മുമ്പ് നാട്ടില്‍ പരമ്പര ജയിച്ചത്. 2003-04ല്‍ ന്യൂസിലാന്റിനോടുള്ള പരമ്പരയില്‍ സമനില വഴങ്ങേണ്ടിവന്ന ഇന്ത്യ ഈ വര്‍ഷം ആസ്ട്രേലിയയുമായുള്ള പരമ്പര തോറ്റിരുന്നു.












Click it and Unblock the Notifications