കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്കറ്റ് വേട്ടയില്‍ കുംബ്ലെ റെക്കോഡ് തിരുത്തി

  • By Staff
Google Oneindia Malayalam News

ധാക്ക: ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറെന്ന പദവി ഇനി അനില്‍ കുംബ്ലൈക്ക് സ്വന്തം. ടെസ്റ് ക്രിക്കറ്റില്‍ 434 വിക്കറ്റ് നേടിയ കപില്‍ദേവിന്റെ റെക്കോഡാണ് കുംബ്ലൈ തിരുത്തിയെഴുതിയത്.

ബാംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ മുഹമ്മദ് റഫീഖിനെ പുറത്താക്കിയാണ് 435ാം വിക്കറ്റെടുത്ത് കുംബ്ലെ റെക്കോഡ് സൃഷ്ടിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ് മത്സരത്തില്‍ കുംബ്ലൈ കപിലിന്റെ റെക്കോഡിനൊപ്പമെത്തിയിരുന്നു.

ബാംഗ്ലാദേശിന്റ രണ്ട് വിക്കറ്റുകള്‍ കുംബ്ലെ വീഴ്ത്തി. 436 വിക്കറ്റുകളോടെയാണ് കുംബ്ലെ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്.

ഒന്നാം ദിവസം തന്നെ ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് 181 റണ്‍സിന് അവസാനിച്ചു. അഞ്ച് വിക്കറ്റെടുത്ത ഇര്‍ഫാന്‍ പത്താനാണ് ബാംഗ്ലാദേശ് ബാറ്റിംഗ്നിരയെ തകര്‍ത്തുവിട്ടത്. സഹീര്‍ഖാന്‍ രണ്ട് വിക്കറ്റെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X