ഇന്ത്യ ഇന്നിംഗ്സ് ജയത്തിലേക്ക്
ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യ ഇന്നിംഗ്സ് ജയത്തിലേക്ക്. ഒന്നാം ഇന്നിംഗ്സില്‍ മികച്ച ലീഡ് നേടിയ ഇന്ത്യക്ക് വിജയത്തിനായി ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകള്‍ കൂടി മാത്രം കൊയ്താല്‍ മതി.
ഒന്നാം ഇന്നിംഗ്സില്‍ 342 റണ്‍സിന്റെ ലീഡുള്ള ഇന്ത്യക്കെതിരെ മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 170 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. അഞ്ച് വിക്കറ്റെടുത്ത ഇര്‍ഫാന്‍ പത്താനാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. കുംബ്ലെ രണ്ടും ഹര്‍ഭജന്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.












Click it and Unblock the Notifications