Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താന്‍ വീണ്ടും; ഇന്ത്യ ജയത്തിലേക്ക്

ചിറ്റഗോംഗ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിലും ഇന്ത്യ അനായാസ ജയത്തിലേക്ക്. ഒരിക്കല്‍ കൂടി ഇര്‍ഫാന്‍ പത്താന്‍ ആഞ്ഞടിച്ചതോടെ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു. മൂന്നാം ദിവസമായ ഡിസംബര്‍ 19 ഞായറാഴ്ച കളി നിര്‍ത്തുമ്പോള്‍ ഇന്നിംഗ്സ് തോല്‍വിയെ നേരിടുന്ന ബംഗ്ലാദേശിന്റെ ഒരു വിക്കറ്റ് മാത്രമാണ് അവശേഷിക്കുന്നത്.

ആദ്യഇന്നിംഗ്സില്‍ ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ഫോളോ ഓണ്‍ ഒഴിവാക്കാന്‍ കഴിയാതെ പോയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ തുടക്കത്തിലേ തകരുന്നതാണ് കണ്ടത്. ഒരു വിക്കറ്റ് അവശേഷിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശ് 89 റണ്‍സ് കൂടിയെടുക്കണം.

ഫോളോഓണില്‍ കുടുങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിവസമായ ഞായറാഴ്ച കളിനിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റിന് 118 റണ്‍സാണെടുത്തത്. രണ്ടാം ഇന്നിംഗ്സിലെ ആദ്യത്തെ അഞ്ച് വിക്കറ്റുകളും വീഴ്ത്തിയത് ഒന്നാം ടെസ്റിലെ ബംഗ്ലാദേശിന്റെ അന്തകനായ ഇര്‍ഫാന്‍ പത്താനാണ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ പ്രതിരോധിച്ചു കളിക്കാന്‍ ശ്രമിച്ച ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സിലെ അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതും പത്താനായിരുന്നു.

നേരത്തെ ഉജ്വലമായി ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ട മുഹമ്മദ് അഷ്റഫൂളിന്റെ (പുറത്താവാതെ 158) സെഞ്ച്വറിയുടെ ബലത്തില്‍ ചെറുത്തുനിന്ന ബാംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ 333 റണ്‍സിനാണ് പുറത്തായത്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ എട്ട് റണ്‍സ് കൂടി വേണ്ടിയിരിക്കെയാണ് ബംഗ്ലാദേശിന്റെഒന്നാം ഇന്നിംഗ്സ് സമാപിച്ചത്.

രണ്ടാം ഇന്നിംഗ്സില്‍ കുംബ്ലെ രണ്ട് വിക്കറ്റും ഹര്‍ഭജനും സച്ചിനും ഓരോ വിക്കറ്റ് വീതവുമെടുത്തു. ഒന്നാം ഇന്നിംഗ്സില്‍ കുംബ്ലെ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഒന്നാം ഇന്നിംഗ്സില്‍ 207 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. 540 റണ്‍സാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിലെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+