രണ്ടാം ടെസ്റിലും ഇന്ത്യക്ക് ഇന്നിംഗ്സ് ജയം
ചിറ്റഗോംഗ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിലും ഇന്ത്യക്ക് ഇന്നിംഗ്സ് ജയം.
ഒമ്പത് വിക്കറ്റിന് 118 എന്ന നിലയില്‍ നാലാം ദിവസമായ ഡിസംബര്‍ 20 തിങ്കളാഴ്ച രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് ആറ് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ പുറത്തായി. ഹര്‍ഭജന്‍സിംഗ് ഒടുവിലത്തെ വിക്കറ്റ് വീഴ്ത്തുമ്പോള്‍ ബംഗ്ലാദേശ് 124 എന്ന നിലയിലായിരുന്നു.
ഇന്നിംഗ്സിനും 83 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളുള്ള ടെസ്റ് പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.












Click it and Unblock the Notifications