Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്ക് 11 റണ്‍സ് ജയം

ചിറ്റഗോംഗ്: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കഷ്ടിച്ച് ജയിച്ചു. വിജയദാഹത്തോടെ പോരാടിയ ബംഗ്ലാദേശിനെ 11 റണ്‍സിനാണ് ഇന്ത്യ തോല്പിച്ചത്.

ജയിക്കാന്‍ 50 ഓവറില്‍ 246 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് എട്ട് വിക്കറ്റിന് 234 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച് പുറത്താവാതെ 39 പന്തില്‍ 50 റണ്‍സ് അടിച്ചുകൂട്ടിയ മഷൂദും ബഷാറും (65) ഒരു ഘട്ടത്തില്‍ ബംഗ്ലാദേശിന് പ്രതീക്ഷകള്‍ നല്‍കിയെങ്കിലും വിജയം കൈപ്പിടിയൊതുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തിളങ്ങാനായില്ല. മൂന്ന് വിക്കറ്റെടുത്ത ശ്രീറാമാണ് ഭേദപ്പെട്ടെ പ്രകടനം കാഴ്ചവച്ചത്.

ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആദ്യത്തെ മൂന്ന് വിക്കറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി നഷ്ടപ്പെട്ടെങ്കിലും മുഹമ്മദ് കൈഫും (80) രാഹുല്‍ ദ്രാവിഡും (53 ) ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. അവസാനപന്തുകളില്‍ ആഞ്ഞടിച്ച് 11 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത ഇര്‍ഫാന്‍ പത്താന്‍ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+