Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിസിസിഐ: ഇടക്കാല ഉത്തരവ് സ്ഥിരപ്പെടുത്തി

ദില്ലി: ജഗ്മോഹന്‍ ഡാല്‍മിയയെ ബിസിസിഐയുടെ പാട്രണ്‍ ഇന്‍ ചീഫാക്കുന്നത് വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് സുപ്രിം കോടതി സ്ഥിരപ്പെടുത്തി.

ഇതുസംബന്ധിച്ച ഒക്ടോബര്‍ 11ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സ്ഥിരപ്പെടുത്തുകയാണ് സുപ്രിം കോടതി ചെയ്തത്. ഈ ഉത്തരവും സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ജസ്റിസ് എസ്. മോഹനെ ബിസിസിഐ തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് ഇടക്കാലഉത്തരവില്‍ സുപ്രിം കോടതി സ്റേ ചെയ്തിരുന്നു. ഇതും സ്ഥിരപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ വേഗം തീര്‍പ്പുകല്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം വിളിച്ചുചേര്‍ക്കുന്നതിന് സുപ്രിം കോടതി അനുമതി നല്‍കി.

വരാനിരിക്കുന്ന പാകിസ്ഥാന്‍ പര്യടനത്തെയും അടുത്ത മാസം നടക്കുന്ന സുനാമി ദുരിതാശ്വാസ മത്സരത്തെയും കുറിച്ച് ബോര്‍ഡ് യോഗം തീരുമാനിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

സുപ്രിം കോടതി ഉത്തരവിലെ സ്വാഗതം ചെയ്യുന്നതായി ബിസിസിഐ സെക്രട്ടറി എസ്. കെ. നായര്‍ തിരുവനന്തപുരത്ത് പറഞ്ഞു. അടുത്തുതന്നെ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഭാവി പരിപാടികളെ കുറിച്ച് തീരുമാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+