സാനിയ മിര്‍സ മൂന്നാം റൗണ്ടില്‍
മെല്‍ബണ്‍: ഇന്ത്യന്‍ ടെന്നിസ് ചരിത്രത്തില്‍ മറ്റൊരു ചരിത്രം കുറിച്ചുകൊണ്ട് സാനിയ മിര്‍സ ആസ്ട്രേല്യന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തി. ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ മൂന്നാം റൗണ്ടില്‍ കടക്കുന്ന ഇന്ത്യന്‍ വനിതയാണ് സാനിയ മിര്‍സ.
രണ്ടാം റൗണ്ടിലെ ഏകപക്ഷീയമായ മത്സരത്തില്‍ ഹംഗറിയുടെ പെട്രോ മാന്‍ഡുലയെ 6-2, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സാനിയ ചരിത്രം സൃഷ്ടിച്ചത്.
ലോകടെന്നിസിലെ ഏഴാം റാങ്കുകാരി സെറീന വില്യംസിനെയായിരിക്കും സെറീനക്ക് മൂന്നാം റൗണ്ടില്‍ നേരിടേണ്ടിവരിക.
നിരുപമ വൈദ്യനാഥന്‍ സഞ്ജീവാണ് ആദ്യമായി ഒരു ഗ്രാന്റ് സ്ലാമില്‍ രണ്ടാം റൗണ്ടില്‍ എത്തുന്ന ഇന്ത്യന്‍ വനിത. കഴിഞ്ഞ ദിവസം നിരുപമയുടെ റിക്കോഡിനൊപ്പമെത്തിയ സാനിയ ജനവരി 19 ബുധനാഴ്ച പുതിയ ചരിത്രമെഴുതുകയായിരുന്നു.












Click it and Unblock the Notifications