ഹൈദരാബാദ് ഓപ്പണ്‍ സാനിയ മിര്‍സയ്ക്ക്
ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നിസിന്റെ ചരിത്രത്തില്‍ മറ്റൊരു അധ്യായം കൂടി തീര്‍ത്ത ഇന്ത്യയുടെ സാനിയാ മിര്‍സ ഹൈദരാബാദ് ഓപ്പണ്‍ നേടി. ഫൈനലില്‍ ഉക്രെയിനിന്റെ അല്യോണ ബണ്ടാരങ്കോയെ 6-4, 5-7, 6-3നാണ് സാനിയ തോല്പിച്ചത്.
ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരി ഒരു ഡബ്ല്യുടിഎ ടൂര്‍ണമെന്റില്‍ കപ്പ് നേടുന്നത്. 60 ലക്ഷം രൂപയാണ് സമ്മാനത്തുക.
കഴിഞ്ഞ വര്‍ഷം ഹൈദരാബാദ് ഓപ്പണിലെ ഡബിള്‍സ് വിഭാഗത്തില്‍ ദക്ഷിണാഫ്രിക്കയുടെ ലീസല്‍ ഹ്യൂബറിനൊപ്പം സാനിയ കിരീടം നേടിയിരുന്നു.












Click it and Unblock the Notifications