ക്രിക്കറ്റ്: ദൂരദര്‍ശന് സംപ്രേഷണാനുമതി
ചെന്നൈ: ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ ഭാരതിക്ക് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. സീ, ഇഎസ്പിഎന്‍, സ്റാര്‍ സ്പോര്‍ട്സ് എന്നിക്ക് പരമ്പര സംപ്രേഷണം ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ക്രിക്കറ്റ് സംപ്രേഷണത്തിന്റെ നിര്‍മാണ ചുമതല സീ, ഇഎസ്പിഎന്‍, സ്റാര്‍ സ്പോര്‍ട്സ് എന്നിവയൊഴിച്ച് ആര്‍ക്കും നല്‍കാമെന്ന് കോടതി ബിസിസിഐയോട് നിര്‍ദേശിച്ചു. സീ ടിവി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പരമ്പരയിലെ ചെലവ്, വരവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ബിസിസിഐക്ക് നിര്‍ദേശം നല്‍കി.












Click it and Unblock the Notifications