മൊഹാലി ടെസ്റ്: യുവരാജിനെയും നെഹ്റയെയും ഒഴിവാക്കി
മൊഹാലി: മാര്‍ച്ച് എട്ട് ചൊവ്വാഴ്ച മൊഹാലിയില്‍ ആരംഭിക്കുന്ന പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ബാറ്റ്സ്മാന്‍ യുവരാജ്സിംഗിനെയും മീഡിയംപേസ് ബൗളര്‍ ആശിഷ് നെഹ്റയെയും ഒഴിവാക്കി.
ആദ്യ 12 അംഗ ടീമില്‍ ഇവരുണ്ടാവില്ലെന്നും 11 അംഗടീമിനെ ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിക്കുമെന്നും ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു. മൊഹാലിയിലെ പിച്ചില്‍ കളിക്കാന്‍ യോജിക്കുന്ന കളിക്കാരെയാണ് തിരഞ്ഞെടുക്കുന്നതെന്ന് ഗാംഗുലി വ്യക്തമാക്കി.
ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെയോ മീഡിയം പേസര്‍ ലക്ഷ്മിപതി ബാലാജിയെയോ ഒഴിവാക്കിയായിരിക്കും 11 അംഗ ടീമിനെ തിരഞ്ഞെടുക്കുന്നത്.












Click it and Unblock the Notifications