കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ഇന്നിംഗ്സിലും പാകിസ്ഥാന്‍ തകരുന്നു

  • By Staff
Google Oneindia Malayalam News

മൊഹാലി: ഇന്ത്യക്കെതിരായ ക്രിക്കറ്റ് ടെസ്റിന്റെ രണ്ടാം ഇന്നിംഗ്സിലും പാകിസ്ഥാന്‍ തകരുന്നു. ചായക്ക് കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 150 എന്ന നിലയിലാണ് പാകിസ്ഥാന്‍.

54 റണ്‍സ് പിന്നിലാണ് പാകിസ്ഥാന്‍. ഒരു ഘട്ടത്തില്‍ മൂന്നിന് 10 എന്ന നിലയിലായിരുന്ന പാകിസ്ഥാനെ ഇന്‍സമാം ഉള്‍ഹഖും (86) ബാറ്റിംഗ് തുടരുന്ന യൂസഫ് യുഹാനയും (47) ചേര്‍ന്നാണ് കരകയറ്റിയത്. ഇന്ത്യക്ക് വേണ്ടി ബാലാജി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 516ന് പുറത്ത്
മാര്‍ച്ച് 11, 2005

മൊഹാലി: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 516 റണ്‍സിന് പുറത്തായി.

69 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന നാല് വിക്കറ്റുകളും നാലാം ദിവസമായ വെള്ളിയാഴ്ച വീണു. പാകിസ്ഥാനു വേണ്ടി കനേരിയ ആറ് വിക്കറ്റ് വീഴ്ത്തി.

204 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യക്കുള്ളത്. ലക്ഷ്മണ്‍ 58 റണ്‍സും ബാലാജി 35 പന്തില്‍ നിന്ന് 29 റണ്‍സുമെടുത്തു. ഇര്‍ഫാന്‍ പത്താന്‍ 12 റണ്‍സും സഹീര്‍ഖാന്‍ റണ്‍സൊന്നുമെടുക്കാതെയും പുറത്തായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X