Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യടെസ്റ് സമനിലയില്‍

മൊഹാലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യടെസ്റ് ഡ്രോയില്‍ കലാശിച്ചു. ജയിക്കാന്‍ 293 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് ഒരു വിക്കറ്റിന് 85 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ.

25 ഓവറില്‍ 293 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യയുടെ മുന്നില്‍വച്ചുകൊണ്ട് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഫ് ഡിക്ലയര്‍ ചെയ്തപ്പോള്‍ തന്നെ വിജയം ഇന്ത്യക്ക് അസാധ്യമായിരുന്നു. ലക്ഷ്യസ്കോറിന് അടുത്തെത്താന്‍ പോലും ഇന്ത്യക്കായതുമില്ല.

രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റിന് 496 റണ്‍സെടുത്താണ് പാകിസ്ഥാന്‍ ഡിക്ലയര്‍ ചെയ്തത്. ചെറുത്തുനില്പിന്റെ വീരഗാഥ കുറിച്ച കമ്രാന്‍ അക്മല്‍ (107) റസാക്കിനോടൊപ്പം ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു.

അക്മലിന് സെഞ്ച്വറി; ടെസ്റ് ഡ്രോയിലേക്ക്
സമയം 3.00 പിഎം
മൊഹാലി: വിജയം ഇന്ത്യയുടേതെന്നുറപ്പിച്ച മത്സരത്തിന്റെ ഗതി കമ്രാന്‍ അക്മലും അബ്ദുള്‍റസാക്കും ചേര്‍ന്ന് മറ്റൊന്നാക്കി. 53 റണ്‍സിന്റെ ലീഡും അവശേഷിക്കുന്ന നാല് വിക്കറ്റും മാത്രമായി അഞ്ചാം ദിവസം ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാനു വേണ്ടി ഇരുവരും നടത്തിയ ചെറുത്തുനില്പ് ഒരു പരാജയത്തില്‍ നിന്നും ടീമിനെ കരകയറ്റി.

ചായക്ക് പിരിയുമ്പോള്‍ എട്ട് വിക്കറ്റിന് 459 റണ്‍സാണ് പാകിസ്ഥാന്റെ സ്കോര്‍. 255 റണ്‍സ് ലീഡ് അവര്‍ സ്ഥാപിച്ചുകഴിഞ്ഞതോടെ കളി ഡ്രോ ആകുമെന്ന് ഉറപ്പായി. അഞ്ചാം ദിവസം കളി തുടങ്ങുമ്പോള്‍ ആറിന് 257 എന്ന നിലയില്‍ ആയിരുന്ന പാകിസ്ഥാന്‍ വീരോചിതമായി പോരാടിയാണ് കളിയുടെ ഗതി മാറ്റിയത്.

സെഞ്ച്വറി നേടിയ കമ്രാന്‍ അക്മലും (107) അബ്ദുള്‍റസാക്കും (71) ചേര്‍ന്നാണ് കളി പാകിസ്ഥാന്റെ വരുതിയിലേക്ക് കൊണ്ടുവന്നത്. ഇരുവരുടെയും ചെറുത്തുനില്പില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞ ദിവസം ഗംഭീരമായി ബൗള്‍ ചെയ്ത ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ കുംബ്ലെയുടെ പന്തില്‍ റസാക്ക് പുറത്താവുമ്പോഴേക്കും പാകിസ്ഥാന്‍ കളിയുടെ ഗതി മാറ്റിക്കഴിഞ്ഞിരുന്നു. അക്മലിനെ ബാലാജിയാണ് പുറത്താക്കിയത്.

മൊഹാലി ടെസ്റ്: പാകിസ്ഥാന്‍ പൊരുതുന്നു
സമയം 11.50 എഎം
മാര്‍ച്ച് 12, 2005

മൊഹാലി: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റില്‍ തോല്‍വി ഒഴിവാക്കാന്‍ പാകിസ്ഥാന്‍ പൊരുതുന്നു. ആറ് വിക്കറ്റിന് 257 എന്ന നിലയില്‍ അഞ്ചാം ദിവസം കളി തുടങ്ങിയ പാകിസ്ഥാന്‍ വീണ്ടും വിക്കറ്റ് വീഴാതെ ചെറുത്തുനില്പ് തുടരുകയാണ്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ആറിന് 363 എന്ന നിലയിലാണ് പാകിസ്ഥാന്‍. 159 റണ്‍സിന്റെ ലീഡ് അവര്‍ക്കുണ്ട്. കമ്രാന്‍ അക്മലും (62) അബ്ദുള്‍ റസാക്കും (32) ആണ് ധീരമായ ചെറുത്തുനില്പ് തുടരുന്നത്.

വെള്ളിയാഴ്ച പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ശനിയാഴ്ച ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. വെള്ളിയാഴ്ച ഇന്ത്യക്കു വേണ്ടി ബാലാജിയാണ് മൂന്ന് വിക്കറ്റെടുത്തത്. കുംബ്ലെ രണ്ടും പത്താന്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+