ഇക്കുറി ഞങ്ങള്‍ ജയിക്കും: ഗാംഗുലി
കൊല്‍ക്കത്ത: ഈദന്‍ഗാര്‍ഡനില്‍ മാര്‍ച്ച് 16 ബുധനാഴ്ച തുടങ്ങുന്ന പാകിസ്ഥാനെതിരായ രണ്ടാമത്തെ ടെസ്റില്‍ ജയം നേടുന്നതിന് എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു.
മൊഹാലിയില്‍ തങ്ങള്‍ ജയത്തിന് അടുത്തെത്തിയതായിരുന്നു. ഏതായാലും കൊല്‍ക്കത്തയില്‍ തങ്ങള്‍ ജയത്തിന് വേണ്ടി ശ്രമിക്കും. അതേ സമയം കടുത്ത സമ്മര്‍ദത്തെ തങ്ങള്‍ക്ക് നേരിടേണ്ടിവരും. പാകിസ്ഥാനും വിജയത്തിന് വേണ്ടി ശ്രമിക്കും.
ആദ്യടെസ്റില്‍ കളിക്കാതിരുന്ന ഹര്‍ഭജന്‍സിംഗ് രണ്ടാമത്തെ ടെസ്റില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്ന് ഗാംഗുലി സൂചിപ്പിച്ചു. വിക്കറ്റ് വീണ്ടും പരിശോധിച്ചതിന് ശേഷമായിരിക്കും അന്തിമടീമിനെ തീരുമാനിക്കുന്നത്.
പിച്ചിലെ പുല്ലിന്റെ അളവ് കണക്കിലെടുത്ത് മൂന്ന് പേസ് ബൗളര്‍മാരും രണ്ട് സ്പിന്നര്‍മാരുമടങ്ങിയ ബൗളിംഗ് നിരയെ ആക്രമണത്തിന് നിയോഗിക്കുന്നതും കൊല്‍ക്കത്തയില്‍ പ്രായോഗികമാണെന്ന് ഗാംഗുലി പറഞ്ഞു. രണ്ട് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിരിക്കും ഇന്ത്യന്‍ ടീമിലുണ്ടാവുകയെന്ന് കഴിഞ്ഞ ദിവസം ജോണ്‍ റൈറ്റ് പറഞ്ഞിരുന്നു.












Click it and Unblock the Notifications