കൊല്‍ക്കത്ത ടെസ്റ്: ഇന്ത്യ മൂന്നിന് 133
കൊല്‍ക്കത്ത: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 133 റണ്‍സെടുത്തു.
രണ്ട് വിക്കറ്റിന് 23 എന്ന നിലയില്‍ നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ചേര്‍ന്നുള്ള 98 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റാണ് മൂന്നാമതായി ഇന്ത്യക്ക് നഷ്ടമായത്. സച്ചിന്‍ 52 റണ്‍സെടുത്തു. രാഹുല്‍ ദ്രാവിഡും (54) സൗരവ് ഗാംഗുലി (നാല്)യുമാണ ക്രീസില്‍.
രണ്ടാമിന്നിംഗ്സില്‍ ഇന്ത്യക്ക് മോശം തുടക്കം
കൊല്‍ക്കത്ത: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സ് തുടക്കത്തില്‍ തകര്‍ച്ച. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അഞ്ച് ഓവറുകള്‍ പിന്നിടുമ്പോഴേക്കും രണ്ട് വിക്കറ്റിന് 27 എന്ന നിലയില്‍ പതറുകയാണ് ഇന്ത്യ.
ദ്രാവിഡും സച്ചിനുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ സെവാഗും (15) ഗംഭീറും (ഒന്ന്) ആണ് പുറത്തായത്. രണ്ടു പേരെയും പുറത്താക്കിയത് മുഹമ്മദ് സാമിയാണ്.
ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക്14 റണ്‍സിന്റെ ലീഡാണ് ലഭിച്ചത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 407ന് മറുപടിയായി പാകിസ്ഥാന്‍ ബാറ്റിംഗ് 393ല്‍ അവസാനിച്ചു.
വ്യാഴാഴ്ച രണ്ട് വിക്കറ്റിന് 273 എന്ന നിലയിലായിരുന്ന പാകിസ്ഥാന് 120 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും അവശേഷിക്കുന്ന എട്ട് വിക്കറ്റുകളും നഷ്ടപ്പെട്ടു. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ പാകിസ്ഥാനെ കരകയറ്റിയ യൂനിസ്ഖാന്റെയും (147), യൂസഫ് യുഹാനയുടെയും (104) ഇന്നിംഗ്സുകള്‍ക്കു ശേഷം പാക് ബാറ്റ്സ്മാന്‍മാരില്‍ ഇന്‍സമാം ഉള്‍ഹഖ് ഒഴികെ ആരും പ്രഹരശേഷി പ്രകടിപ്പിച്ചില്ല. ഇന്‍സമാം 43 പന്തുകളില്‍ നിന്നും 30 റണ്‍സെടുത്തു.
ഇന്ത്യക്കു വേണ്ടി കുംബ്ലെ മൂന്ന് വിക്കറ്റെടുത്തു. ബാലാജിയും പത്താനും ഹര്‍ഭജനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.












Click it and Unblock the Notifications