Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്റെ വിജയലക്ഷ്യം 422 റണ്‍സ്

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ജയിക്കാന്‍ പാകിസ്ഥാന് 422 റണ്‍സെടുക്കണം.

രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റിന് 407 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് 14 റണ്‍സിന്റെ ലീഡാണുണ്ടായിരുന്നത്.

രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ രാഹുല്‍ ദ്രാവിഡിന്റെ (135) ഉജ്വലപ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 93 റണ്‍സെടുത്ത് ഗംഭീര ബാറ്റിംഗ് നടത്തിയ കാര്‍ത്തിക്ക് ദ്രാവിഡുമായി ചേര്‍ന്ന് പടുത്ത വിക്കറ്റ് കൂട്ടുകെട്ടാണ് നാലാം ദിവസത്തിന്റെ ആകര്‍ഷണീയത.

അവസാന ഓവറുകളില്‍ സ്കോറിംഗ് ഉയര്‍ത്താനായി ആഞ്ഞടിച്ച ഇര്‍ഫാന്‍ പത്താന്‍ 30 പന്തുകളില്‍ നിന്നും 38 റണ്‍സ് അടിച്ചുകൂട്ടി ഒരിക്കല്‍ കൂടി തന്റെ ബാറ്റിംഗ് മികവ് പുറത്തെടുത്തു. 13 പന്തുകളില്‍ നിന്നും 14 റണ്‍സുമായി കുംബ്ലെയാണ് പത്താനോടൊപ്പം ഡിക്ലയര്‍ ചെയ്യുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.

പാകിസ്ഥാനു വേണ്ടി മുഹമ്മദ് സാമിയും അബ്ദുള്‍ റസാക്കും കനേരിയയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+