Get Updates
Get notified of breaking news, exclusive insights, and must-see stories!

കുംബ്ലെക്ക് ഏഴ് വിക്കറ്റ്; ഇന്ത്യക്ക് 195 റണ്‍സ് ജയം

കൊല്‍ക്കത്ത: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യക്ക് 195 റണ്‍സിന്റെ ജയം. അനില്‍ കുംബ്ലെയുടെ സ്പിന്‍ മായാജാലത്തിന് മുന്നില്‍ അടിപതറിയ പാകിസ്ഥാന്‍ 226 റണ്‍സെടുക്കുമ്പോഴേക്കും പുറത്തായി. ജയിക്കാന്‍ 422 റണ്‍സാണ് പാകിസ്ഥാന് വേണ്ടിയിരുന്നത്.

ഞായറാഴ്ച രാവിലെ മുതലേ പാക് ബൗളര്‍മാരെ വരിഞ്ഞുമുറുക്കിയ അനില്‍ കുബ്ലെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാനെ തകര്‍ത്തെറിയുന്നതാണ് ഈഡന്‍ഗാര്‍ഡനില്‍ കണ്ടത്. മൂന്ന് ടെസ്റുകളുള്ള പരമ്പരയില്‍ ഇതോടെ 1-0ന് മുന്നിലായി.

ഞായറാഴ്ച അസിം കമാല്‍ (50) മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ ചെറുത്തുനിന്നത്. അബ്ദുള്‍ റസാക്കും കമാല്‍ അക്മലും ഇരട്ടഅക്കം പൂര്‍ത്തിയാക്കാനാവാതെ പുറത്തുപോയതോടെ വിജയം ഇന്ത്യ എളുപ്പമാക്കി.

ഹര്‍ഭജന്‍ രണ്ടും ബാലാജി ഒന്നും വിക്കറ്റ് വീഴ്ത്തി.

വിക്കറ്റുകള്‍ കൊഴിയുന്നു; ഇന്ത്യ പിടിമുറുക്കുന്നു
സമയം 10.55 എഎം

കൊല്‍ക്കൊത്ത: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ അവസാനദിവസം ഇന്ത്യ പിടിമുറുക്കുന്നു. ഒന്നിന് 95 എന്ന നിലയില്‍ തുടങ്ങിയ പാകിസ്ഥാന്റെ മൂന്ന് വിക്കറ്റുകള്‍ കൂടി കേവലം 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും വീണു.

തൗഫീക്ക് ഉമര്‍ (35), യൂനിസ്ഖാന്‍ (പൂജ്യം), ഇന്‍സമാം ഉള്‍ ഹഖ് (13) എന്നിവരുടെ വിക്കറ്റുകളാണ് ഞായറാഴ്ച പാകിസ്ഥാന് നഷ്ടമായത്. ശനിയാഴ്ച ഷാഹിദ് അഫ്രിദിയുടെ (59) വിക്കറ്റാണ് ഇന്ത്യ വീഴ്ത്തിയിരുന്നത്.

ഇന്നലെ ആഞ്ഞടിച്ച് സ്കോറിംഗ് ഉയര്‍ത്തി ഒന്നിന് 95 എന്ന നിലയിലെത്തിയ പാകിസ്ഥാന്റെ മൂന്ന് വിക്കറ്റുകള്‍ രാവിലെ തുടര്‍ച്ചയായി നിലംപതിക്കുന്നതാണ് കണ്ടത്. ഞായറാഴ്ച കുംബ്ലെ രണ്ടും ബാലാജി ഒന്നും വിക്കറ്റെടുത്തു. ശനിയാഴ്ച അഫ്രിദിയുടെ വിക്കറ്റെടുത്തതും കുംബ്ലെയാണ്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നാലിന് 145 എന്ന നിലയിലാണ് പാകിസ്ഥാന്‍. യൂസഫ് യൂഹാനയും അസിം കമാലുമാണ് ക്രീസില്‍. ആറ് വിക്കറ്റ് കൈയിലിരിക്കുന്ന പാകിസ്ഥാന് ജയിക്കാന്‍ 277 റണ്‍സ് കൂടി വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+